Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:51 AM IST Updated On
date_range 2 Jun 2022 5:51 AM ISTഫറോക്ക് പഴയപാലത്തിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ഫറോക്ക്: ഇരുമ്പുപാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ വെള്ളിയാഴ്ച മുതൽ രാത്രി എട്ടിനും രാവിലെ എട്ടിനും ഇടയിൽ രാത്രി ഗതാഗതം അനുവദിക്കില്ല. ശനിയാഴ്ച മുതൽ രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയിൽ പകൽ ചെറുവണ്ണൂർ ഭാഗത്തുനിന്ന് ഫറോക്ക് ഭാഗത്തേക്ക് മാത്രം ( വൺവേ) ഗതാഗതം അനുവദിക്കും. തിങ്കളാഴ്‌ചയാണ് നവീകരണ പ്രവൃത്തിക്കായി പാലം പൂർണമായി അടച്ചത്. വാഹനങ്ങൾ പുതിയ പാലം വഴി തിരിച്ചുവിട്ടതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ഇത് കടുത്ത എതിർപ്പിന് കാരണമായി. ഇതോടെ സ്കൂൾ തുറക്കുന്ന ജൂൺ ഒന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പാലം തുറക്കുകയായിരുന്നു. പാലം അടച്ച രണ്ടാം ദിവസം പൊതുമരാമത്ത് മന്ത്രി തന്നെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ബുധനാഴ്ച ഫറോക്കിലെത്തിയ അസി. കമീഷണർ പി.കെ. രാജു പാലത്തിൽ ഗതാഗത നിയന്ത്രണം വരുത്തിയത്. നവീകരണ പ്രവർത്തനങ്ങൾക്കായി മൂന്ന് മാസമാണ് പാലം നേരത്തെ അടച്ചിടാൻ തീരുമാനിച്ചിരുന്നത്.ഇനി പൂർണമായും അടക്കാതെ ഗതാഗത നിയന്ത്രണങ്ങളാവും പഴയ പാലത്തിൽ വരുത്തുകയെന്ന് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story