Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:46 AM IST Updated On
date_range 2 Jun 2022 5:46 AM ISTമിനിമം വേതന വ്യവസ്ഥ അവകാശ സമരങ്ങളുടെ നേട്ടം -പി.സതീദേവി
text_fieldsbookmark_border
വടകര: ഇന്ത്യയിൽ നിലനിൽക്കുന്നത് മനുഷ്യസ്നേഹത്തിന്റെ ഭാഷയാണെന്നും കോവിഡ് കാലത്ത് അന്തർസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ മികച്ച പരിഗണന നൽകിയെന്നും സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി 'ചങ്ങാതി പദ്ധതി 2022' വടകര നഗരസഭാതല പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഇതര സംസ്ഥാന തൊഴിലാളികളിൽ കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ 'ചങ്ങാതി' പദ്ധതിക്ക് തുടക്കമിട്ടത്. അവകാശ സമരങ്ങളുടെ ഭാഗമായി ലഭിച്ചതാണ് കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന മിനിമം വേതന വ്യവസ്ഥ. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ ലഭിക്കാത്ത ഉയർന്ന കൂലി കേരളത്തിൽ ലഭിക്കുന്നതെന്നും അവർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, സ്ഥിരം സമിതി അധ്യക്ഷരായ എ.പി. പ്രജിത, സിന്ധു പ്രേമൻ, പി. സജീവ് കുമാർ, എം. ബിജു, പി. വിജയി, സാക്ഷരതാമിഷൻ അസി. ജില്ലാ കോ-ഓർഡിനേറ്റർ പി.വി ശാസ്ത്ര പ്രസാദ്, എം. ഷാജി, ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
