Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:46 AM IST Updated On
date_range 2 Jun 2022 5:46 AM ISTപാലിയേറ്റിവ് പ്രവർത്തനം സമൂഹത്തിന്റെ കടമ -കെ. മുരളീധരൻ എം.പി
text_fieldsbookmark_border
വടകര: കിടപ്പുരോഗികളെ പരിചരിക്കേണ്ടത് സമൂഹത്തിന്റ കടമയാണെന്നും അവർ നമുക്കായി നല്ല ലോകത്തെ സൃഷ്ടിച്ചവരാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. അണുകുടുംബ പശ്ചാത്തലത്തിൽ രോഗികളും വൃദ്ധരും വീടുകളിൽ തനിച്ചായി പോകുകയോ അവർക്ക് കൂട്ടിരിക്കാനായി മുതിർന്നവർ ജോലിക്ക് പോകാനാവാതെ കൂട്ടിരിക്കേണ്ടി വരുകയോ ചെയ്യുമ്പോൾ അത്തരം കുടുംബങ്ങൾക്ക് സാന്ത്വനമരുളുന്ന പാലിയേറ്റിവ് പ്രസ്ഥാനങ്ങളെ അഭിനന്ദിക്കേണ്ടതാണ്. ആശ്രയ പാലിയേറ്റിവ് കെയർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന കിടപ്പു രോഗികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രയ ട്രസ്റ്റ് ചെയർമാൻ മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ പി.കെ. ഉസ്മാനെ അനുമോദിച്ചു. കെ.കെ. രമ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈണ്ടോളി, ബ്ലോക്ക് വൈസ് പ്രസിഡൻറ് വി.കെ. സന്തോഷ് കുമാർ, എം.കെ. ഭാസ്കരൻ, പി. രമേഷ് ബാബു, പി.കെ. ജമാൽ, ഒ.പി. മൊയ്തു, എൻ.കെ. ചാത്തു. പി.കെ. രാജൻ, പി.സി. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നവാസ് പാലേരിയും ലിധി ലാലും (ജാനു തമാശ) കലാപരിപാടികൾ അവതരിപ്പിച്ചു. ചിത്രം ആശ്രയ പാലിയേറ്റിവ് കെയർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന കിടപ്പുരോഗികളുടെ കുടുംബസംഗമം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു ചെയ്യുന്നു Saji 4 ചെയ്യുന്നു Saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
