Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഖുർആൻ മലയാളം'...

'ഖുർആൻ മലയാളം' പ്രകാശനം

text_fields
bookmark_border
കോഴിക്കോട്​: വേദഗ്രന്ഥം എന്ന രീതിയിൽ മാത്രമല്ല, ഖുർആന്​ പ്രചാരം ലഭിച്ച​തെന്നും​ അറബി ഭാഷക്ക്​ വ്യവസ്ഥാപിതമായ വ്യാകരണം ഉണ്ടായതെല്ലാം​ ഖുർആൻ അടിസ്ഥാനമാക്കിയാണെന്നും 'മാധ്യമം' ചീഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ. അബ്​ദുല്ല യൂസുഫ്​ അലിയുടെ ഇംഗ്ലീഷ്​ ഗ്രന്ഥത്തിന്‍റെ മൊഴിമാറ്റം 'ഖുൻആൻ മലയാളം' രണ്ടാം പതിപ്പിന്‍റെ പ്രകാശന ചടങ്ങ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. എ.ബി. മൊയ്​തീൻകുട്ടി അധ്യക്ഷതവഹിച്ചു. ആശയം ഫൗണ്ടേഷൻ ​ചെയർമാനും വിവർത്തകനുമായ വി.വി.എ. ശുക്കൂർ ഗ്രന്ഥസമർപ്പണം നിർവഹിച്ചു. പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ കാലിക്കറ്റ്​ സർവകലാശാല സംസ്കൃതം വകുപ്പ്​ അധ്യക്ഷ പ്രഫ. ​കെ.കെ. ഗീതകുമാരിക്ക്​ നൽകി പ്രകാശനം ചെയ്തു.​ കവി കെ. സച്ചിദാനന്ദൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. തവാസുൽ ഇന്‍റർനാഷനൽ സെന്‍റർ സാംസ്കാരിക ഉ​പദേഷ്ടാവ്​ ഡോ. അബ്​ദുൽ ലത്തീഫ്​ ചാലിക്കണ്ടി, കവി. എസ്​. ജോസഫ്​, വിദ്യാഭ്യാസ വിദഗ്​ധൻ പ്രഫ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ, വാർത്താവതാരകൻ അഭിലാഷ്​ മോഹൻ, ജോഷി ജോർജ്​ തുടങ്ങിയവർ സംസാരിച്ചു. വിവിധ പുരസ്​കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഗ്രന്ഥകാരൻ എ.കെ. അബ്​ദുൽ മജീദ്​ സ്വാഗതവും എ. അബ്​ദുൽ ലത്തീഫ്​ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story