Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഴം, കുത്തൊഴുക്ക്,...

ആഴം, കുത്തൊഴുക്ക്, മലവെള്ളം: തെരച്ചിൽ ദുഷ്കരം മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തിയില്ല

text_fields
bookmark_border
ആഴം, കുത്തൊഴുക്ക്, മലവെള്ളം: തെരച്ചിൽ ദുഷ്കരം മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തിയില്ല
cancel
നാദാപുരം: പുഴയിലെ ആഴവും കുത്തൊഴുക്കും വെല്ലുവിളിച്ചു തെരച്ചിൽ തുടർന്നിട്ടും മിസ്ഹബിനെ കണ്ടെത്താനായില്ല. അധികൃതർ നേവിയുടെ സഹായം തേടി. മുടവന്തേരി ഇല്ലത്ത് കടവിൽ ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരനൊപ്പം ഒഴുക്കിൽപെട്ട പതിമൂന്നുകാരൻ മിസ്ഹബിനായി ഫയർ ആൻഡ് റെസ്ക്യൂ , സന്നദ്ധ പ്രവർത്തകർ , പൊലീസ് തുടങ്ങിയവർ വിശ്രമമില്ലാതെ നടത്തുന്ന രക്ഷാദൗത്യമാണ് ഫലം കാണാതെ രണ്ടാം ദിവസത്തിലേക്കു കടക്കുന്നത്. മലയോരത്തെ ശക്തമായ മഴ പുഴയിലെ ജലവിതാനത്തെ പെട്ടെന്ന് മാറ്റിമറിക്കുന്നതാണ് മുഖ്യ തടസ്സം. പുഴയിലെ കുത്തൊഴുക്കിന്റെ വേഗത അടിക്കടി മാറുകയാണ്. മീഞ്ചന്ത, പേരാമ്പ്ര തലശ്ശേരി, പാനൂർ തുടങ്ങി ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങൾ, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. ഇവരുടെ ശ്രമം വിഫലമായതിനെ തുടർന്നാണ് അധികൃതർ നേവിയുടെ സഹായം തേടിയത്. വ്യാഴാഴ്ച പുലർച്ച നാലിന് നാദാപുരത്തെത്തുന്ന നേവി സംഘം ആറിന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ആർ.ഡി.ഒ, തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു വിദ്യാർഥികളിൽ രണ്ടു പേർ ഒഴുക്കിൽ പെട്ടത്. നാട്ടുകാർ രക്ഷപ്പെടുത്തിയ മുഹമ്മദ് (12) ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം വടകരയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാറക്കടവ് വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കി. വിദ്യാർഥികളോടുള്ള ആദരസൂചകമായി ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് സ്ഥാപനങ്ങൾ, പാറക്കടവ് ദാറുൽ ഹുദ എന്നിവക്ക് അവധി നൽകി. പടം! CLP3 Ndm 1: മുടവന്തേരി ഇല്ലത്ത് കടവിൽ രക്ഷാദൗത്യം നടത്തുന്ന ഫയർ ആൻഡ് റെസ്ക്യൂ സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story