Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:49 AM IST Updated On
date_range 1 Jun 2022 5:49 AM ISTഅഴിമതി കേസിൽ സ്കൂൾ മാനേജർക്കും ഹെഡ്മാസ്റ്റർക്കും കഠിനതടവും പിഴയും
text_fieldsbookmark_border
കോഴിക്കോട്: സ്കൂളിന് കിട്ടുന്ന ഗ്രാന്റിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ സ്കൂൾ മാനേജർക്കും ഹെഡ്മാസ്റ്റർക്കും ഒരു വർഷം വീതം തടവും ഒരുലക്ഷം രൂപ വിതം പിഴയും. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി കഠിന തടവ് അനുഭവിക്കണം. കേസിൽ ഒന്നാംപ്രതി മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂൾ മുൻ പ്രധാനധ്യാപകൻ എം ഇസ്മയിൽ മൂന്നാംപ്രതി മാനേജർ അഹമ്മദ് കോയ എന്നിവർക്കാണ് വിജിലൻസ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. രണ്ടാം സ്കൂൾമാട്രൺ വി.സി. അലവിയെ വെറുതെവിട്ടു.1997-98, 2003-2004 കാലഘട്ടത്തിൽ യൂനിഫോം അലവൻസിലും യാത്ര അലവൻസിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിരലടയാളവും ഒപ്പും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതാണ് കേസ്. 51 കുട്ടികൾക്ക് പണം നൽകിയെന്ന് പറഞ്ഞ് 1,64,249 രൂപ ഇവർ കൈവശപ്പെടുത്തി സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വി.കെ. ഷൈലജൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story