Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:48 AM IST Updated On
date_range 1 Jun 2022 5:48 AM ISTസാംസ്‌കാരിക യാത്രക്ക് സ്വീകരണം
text_fieldsbookmark_border
കോഴിക്കോട്: ചെന്നൈ മലയാളി കൂട്ടായ്മയായ ആശ്രയം കുട്ടികൾക്കായി നടത്തിയ അറിവും തെളിവും സാംസ്‌കാരിക യാത്രക്ക് ദർശനം സാംസ്കാരിക വേദി രക്ഷാധികാരി കവി പി.കെ. ഗോപിയുടെ നേതൃത്വത്തിൽ തെയ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എസ്.കെ. പൊറ്റേക്കാട് ചത്വരത്തിൽ സ്വീകരണം നൽകി. പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം അഡ്വ. പി.എൻ. ഉദയഭാനു അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം രാജപ്പൻ എസ്.നായർ , ചെന്നൈ ആശ്രയം ജനറൽ സെക്രട്ടറി എഴുത്തുകാരൻ സുരേഷ് തലച്ചിറ, ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസൺ, പ്രസിഡന്റ് ടി.കെ . സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് കെ. കുഞ്ഞാലി സഹീർ , കെ.പി. ജഗന്നാഥൻ , എം.കെ. ശിവദാസ് , പി.ടി. സന്തോഷ് കുമാർ , ശശി കലമഠത്തിൽ, എം.എൻ. രാജേശ്വരി , പി. തങ്കം , വി. ജുലൈന, കെ. സതീശൻ , മേരിക്കുട്ടി ശശിധരൻ , പി. ബാബുദാസ് ,കെ.എം. ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story