Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര: അഞ്ചു...

പേരാമ്പ്ര: അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ

text_fields
bookmark_border
പേരാമ്പ്ര: അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ
cancel
പേരാമ്പ്ര: അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകളുടെ 50 ശതമാനത്തിലധികം ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കായണ്ണ പഞ്ചായത്തിലെ പണി പൂർത്തീകരിച്ച മുളിയങ്ങൽ-കൈതക്കൊല്ലി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ലെവൽക്രോസുകളില്ലാത്ത കേരളം സാധ്യമാക്കുക സർക്കാർ ലക്ഷ്യമാണ് ഇതിന്റെ ഭാഗമായി ഒമ്പത് റെയിൽവേ മേൽപാലങ്ങളുടെ നിർമാണം ഒന്നിച്ച് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ച് കായണ്ണ മുതൽ മൊട്ടന്തറ വരെയാണ് റോഡ് നവീകരിച്ചത്. 2.3 കിലോമീറ്റർ ദൂരത്തിൽ അഞ്ചര മീറ്റർ വീതിയിലാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിച്ച റോഡിൽ അഞ്ച് കലുങ്കുകളും ഒരു ക്രോസ് ​ഡ്രെയിനും അതിനോട് ചേർന്ന് ആവശ്യമായതും സാധ്യവുമായ ഇടങ്ങളിൽ ഇരുഭാഗങ്ങളിലുമായി 875 മീറ്റർ നീളത്തിൽ ഓവുചാലുകളും നിർമിച്ചിട്ടുണ്ട്. കായണ്ണ ബസാറിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ എ.സി. ശരൺ, ബിനിഷ, കെ.കെ. നാരായണൻ എന്നിവർ പങ്കെടുത്തു. സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ പി.കെ. രഞ്ജി നന്ദിയും പറഞ്ഞു. Photo: നവീകരിച്ച മുളിയങ്ങൽ-കൈതക്കൊല്ലി റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story