Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:45 AM IST Updated On
date_range 1 Jun 2022 5:45 AM ISTസുഹൃദ് സംഗമം
text_fieldsbookmark_border
ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗലൂർ വനിതാവേദി സംഘടിപ്പിച്ചു. മുക്കം നഗരസഭ കൗൺസിലർ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷി മത്സരത്തിൽ വിജയികളായവരെയും സ്കോളർഷിപ് നേടിയവരെയും അനുമോദിച്ചു. മുക്കം കൃഷിഭവൻ ഓഫിസർ സുപ്രിയ മോഹൻ മുഖ്യാതിഥിയായിരുന്നു. മുക്കം നഗരസഭ കൗൺസിലർമാരായ സാറ കൂടാരം, ഫാത്വിമ കൊടപ്പന, റംല ഗഫൂർ, എം.എ എം.ഒ കോളജ് ലെക്ചറർ മിന്നത്ത് ടീച്ചർ, പ്രിൻസി ബിനീഷ്, എ. ജാനു, മഹല്ല് പ്രസി. ടി.കെ. പോകുട്ടി, ഇ.എൻ. നസീറ, എന്നിവർ സംസാരിച്ചു. സ്വാലിഹ ലിയാഖത്ത്, ജാനു എന്നിവർ ഗാനമാലപിച്ചു. എൻ.പി. ഉസ്വ്വ കരീം അധ്യക്ഷത വഹിച്ചു. സി.കെ. സഫിയ ജമാൽ സ്വാഗതവും വി.കെ. സൽമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story