Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുഭരണ നിർവഹണം:...

പൊതുഭരണ നിർവഹണം: മികച്ച പ്രവർത്തനങ്ങൾക്ക് നടുവണ്ണൂർ പഞ്ചായത്തിന് ആദരം

text_fields
bookmark_border
നടുവണ്ണൂർ: 2021-22 വാർഷിക പദ്ധതി വിനിയോഗത്തിലും പൊതുഭരണ നിർവഹണത്തിലും ജില്ലയിൽ മികച്ച നിലവാരം പുലർത്തിയ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന മേഖലയിൽ അനുവദിച്ച ഫണ്ട് മുഴുവൻ ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുമ്പോൾ അത് കൂട്ടായ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. കെ.എം. സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെട്ടിട നികുതി, ലൈസൻസ് ഫീസ് എന്നിവയുടെ പിരിവിൽ നൂറുശതമാനം വിജയം കൈവരിക്കാനും പഞ്ചായത്തിന് സാധിച്ചു. വികസന മേഖലയിൽ അനുവദിച്ച മുഴുവൻ ഫണ്ടും ചെലവഴിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞവർഷം പഞ്ചായത്തിൽ ഉണ്ടായത്. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ, ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ, പി.കെ. മുകുന്ദൻ, അസി.സെക്രട്ടറി കെ.കെ. സിബിൻ, സി.ഡി.എസ് ചെയർപേഴ്സൻ യശോദ തെങ്ങിട, സി.എം. ശ്രീധരൻ, പി. ആദർശ്, അശോകൻ പുതുക്കുടി, ഇ. അഹമ്മദ് മാസ്റ്റർ, മലോൽ പി. നാരായണൻ മാസ്റ്റർ, സി.കെ. അമ്മത് കുട്ടി മാസ്റ്റർ, സി. സത്യപാലൻ, അസ്സൻകോയ മണാട്ട്, ചന്ദ്രൻ മലബാർ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. അച്യുതൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story