Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:44 AM IST Updated On
date_range 1 Jun 2022 5:44 AM ISTതാമരശ്ശേരി താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ: യു.ഡി.എഫ് ധർണ നടത്തി
text_fieldsbookmark_border
( ചിത്രം) താമരശ്ശേരി: താലൂക്കാശുപത്രി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുക, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, കിടത്തിച്ചികിത്സ സൗകര്യം വർധിപ്പിക്കുക, ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി താലൂക്ക് ആശുപത്രിക്കു മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാഖ്, മുൻ എം.എൽ.എ. വി.എം. ഉമ്മർ, പി.സി. ഹബീബ് തമ്പി, ജോൺസൺ ചക്കാട്ടിൽ, ടി.ആർ.ഒ. കുട്ടൻ, പി.എസ്. മുഹമ്മദലി, നവാസ് ഈർപ്പോണ, പി.പി. ഹാഫിസ് റഹ്മാൻ, പി. ഗിരീഷ് കുമാർ, എ.പി. മൂസ, വി.കെ. മുഹമ്മദ് കുട്ടി മോൻ, കെ. സരസ്വതി, പി.ടി. ബാപ്പു, എന്നിവർ സംസാരിച്ചു. ക്യാപ്. താമരശ്ശേരി താലൂക്ക് ആശുപത്രിക്കു മുന്നിൽ യു.ഡി.എഫ് സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
