Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴയിൽ മുങ്ങി മരണം;...

പുഴയിൽ മുങ്ങി മരണം; വിറങ്ങലിച്ച് മുടവന്തേരി ഈസ്റ്റ് ഗ്രാമം

text_fields
bookmark_border
പുഴയിൽ മുങ്ങി മരണം; വിറങ്ങലിച്ച് മുടവന്തേരി ഈസ്റ്റ് ഗ്രാമം
cancel
നാദാപുരം: കളിചിരിയുമായി സമീപത്തെ കളിക്കളത്തിൽനിന്നും പുഴയിലേക്കിറങ്ങിയ അഞ്ചു കുട്ടികളിൽ ഒരു കുട്ടിയുടെ മരണവും മറ്റൊ​രാളെ ഒഴുക്കിൽപെട്ട് കാണാതായതും മുടവന്തേരി ഈസ്റ്റ് ഗ്രാമത്തെ നടുക്കി. ബുധനാഴ്ച നടക്കുന്ന സ്കൂൾ പ്രവേശനത്തിനുള്ള സ്വപ്നങ്ങൾ ബാക്കിവെച്ചാണ് ഇരുവരും അപകടത്തിൽപെട്ടത്. കൊയിലോത്ത് മുഹമ്മദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മിസ്ഹബിനായുള്ള തിരച്ചിൽ തുടരുകയാണ്. പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിർന്നവർ കുട്ടികളോട് പുഴയിലേക്ക് പോകരുതെന്ന് വിലക്കിയിരുന്നു. എന്നാൽ, ഇവർ കാണാതെ പുഴയിൽ ഇറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മിസ്ഹബിനായുള്ള മണിക്കൂറുകൾ നീണ്ട തിരച്ചിൽ രാത്രി ഏറെ വൈകിയതോടെ നിർത്തിവെച്ചു. മുഹമ്മദിന്റെ മൃതദേഹം വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. CL Kz Ndm 1: അപകടവാർത്തയറിഞ്ഞ് പുഴക്കരയിൽ തടിച്ചുകൂടിയവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story