Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:42 AM IST Updated On
date_range 1 Jun 2022 5:42 AM ISTസിവിൽ സർവിസ് തിളക്കത്തിൽ മലപ്പുറത്തിന് അഭിമാനമായി ആഷിഫ്
text_fieldsbookmark_border
മലപ്പുറം: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന നേട്ടവുമായി 464ാം റാങ്ക് നേടി ആഷിഫ് അണക്കോരത്ത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്ങിൽ ബി.ടെക് ബിരുദവും, ബാംഗ്ലൂർ ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എയും എടുത്ത ശേഷമാണ് ആഷിഫ് സിവിൽ സർവിസിലെത്തുന്നത്. ഐ.ആർ.എസ് സർവിസിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി ഇന്റലിജൻസിൽ കൊച്ചി സോണൽ യൂനിറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി ജോലിചെയ്യുമ്പോഴാണ് സിവിൽ സർവിസ് പരീക്ഷയിൽ ആഷിഫ് വീണ്ടും അഭിമാന നേട്ടത്തിലേക്കുയർന്നത്. മലപ്പുറം വറ്റല്ലൂർ സ്വദേശി അണക്കോരത്ത് മുഹമ്മദിന്റെ മകനാണ്. വളാഞ്ചേരി എം.ഇ.എസ് കോളജ് മുൻ പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ. അബ്ദുൽ ഹമീദിന്റെ മകൾ കോഴിക്കോട് മെഡിക്കൽ കോളജ് എം.ഡി പീഡിയാട്രിക്സ് വിഭാഗം വിദ്യാർഥിനി ഡോ. സുമയ്യയാണ് ഭാര്യ. മകൾ: ഇസ്സ സൊഹ്റ. പടം: F:-TUE-UNIVERSAL_news photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story