Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുന്നൊരുക്കമില്ലാതെ...

മുന്നൊരുക്കമില്ലാതെ ഫറോക്ക് പഴയപാലം അടച്ചു ദേശീയപാതയിൽ ഗതാഗതം നിശ്ചലമായത് മണിക്കൂറുകൾ

text_fields
bookmark_border
മുന്നൊരുക്കമില്ലാതെ ഫറോക്ക് പഴയപാലം അടച്ചു  ദേശീയപാതയിൽ ഗതാഗതം നിശ്ചലമായത് മണിക്കൂറുകൾ
cancel
ഫറോക്ക്: മുന്നറിയിപ്പില്ലാതെയും പകരം സംവിധാനം കാണാതെയും പുനരുദ്ധാരണത്തിനായി ഫറോക്ക് പഴയപാലം അടച്ചത് കാരണം ഫറോക്ക് മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്‌ചയാണ് ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണിക്കായി അടച്ചത്. ഇതേ തുടർന്ന് ഫറോക്കിൽനിന്ന് ചെറുവണ്ണൂരിലേക്കും തിരിച്ചും ഫറോക്ക് പുതിയപാലം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ച് വിട്ടത്. ഗതാഗതം നിയന്ത്രിക്കാൻ വൈകീട്ട് പൊലീസ് ഇല്ലാഞ്ഞതാണ് മണിക്കൂറുകളോളം വാഹനക്കുരുക്കിന് ഇടയാക്കിത്. പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുമ്പോഴേക്കും ദേശീയപാതയിൽ രാമനാട്ടുകര മുതൽ മീഞ്ചന്തവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. രാത്രിയോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story