Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടി പ്രവേശനോത്സവം

അംഗൻവാടി പ്രവേശനോത്സവം

text_fields
bookmark_border
കൊടുവള്ളി: നഗരസഭതല അംഗൻവാടി പ്രവേശനോത്സവം എരഞ്ഞോണ അംഗൻവാടിയിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ കെ.കെ. പ്രീത അധ്യക്ഷത വഹിച്ചു. കെ.പി. അശോകൻ, എ.പി. ഹുസ്സയിൻ ഹാജി, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസർ ശ്രീലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുതാര്യ, ന്യൂട്രീഷനിസ്റ്റ് അഞ്ജലി, നിഷിയ എന്നിവർ സംസാരിച്ചു. കൊടുവള്ളി: ഡിവിഷൻ രണ്ട് വാവാട് കണ്ണിപ്പൊയിൽ അംഗൻവാടി പ്രവേശനോത്സവം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുശിനി ഉദ്ഘാടനം ചെയ്തു. അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗം അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹിമാൻ, കെ.പി. ബഷീർ എന്നിവർ സംസാരിച്ചു. ടി.ടി. സുജിത സ്വാഗതവും മൈമൂന റസാഖ് നന്ദിയും പറഞ്ഞു. എളേറ്റിൽ: കിഴക്കോത്ത് സെന്റർ പരപ്പാറ അമ്പലമീത്തൽ അനശ്വര അംഗൻവാടി പ്രവേശനോത്സവം വാർഡ് മെംബർ സി.എം. ഖാലിദ് ഉദ്ഘാടനം ചെയ്തു. ഗീത പാലക്കൽ, ശ്യാമളകുമാരി എന്നിവർ സംസാരിച്ചു. കൊടുവള്ളി: നഗരസഭയിൽ കരീറ്റിപ്പറമ്പ് അംഗൻവാടിയിലും പൂവാറമ്മൽ അംഗൻവാടിയിലും പ്രവേശനോത്സവം നടന്നു. ഡിവിഷൻ കൗൺസിലർ അഡ്വ. അഹമ്മദ് ഉനൈസ് ഉദ്ഘാടനം ചെയ്തു. എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത്തല പ്രവേശനോത്സവം ഉദ്ഘാടനം മണ്ണിൽക്കടവ് അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്‌റി നിർവഹിച്ചു. വാർഡ് മെംബർ കെ.കെ. മജീദ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതിലക്ഷ്മി സ്വാഗതവും ആലിയ ഫിദ നന്ദിയും പറഞ്ഞു. കൊടുവള്ളി: പൊയിലങ്ങാടിയിലെ പൊയിൽ അംഗൻവാടി, പോർങ്ങോട്ടൂർ അംഗൻവാടി അണ്ടോണ എന്നിവിടങ്ങളിൽ നടന്ന പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story