Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവേശനോത്സവം:...

പ്രവേശനോത്സവം: സ്കൂളുകളിൽ അവസാനഘട്ട മിനുക്കുപണിയിൽ

text_fields
bookmark_border
leAD ബാലുശ്ശേരി: നാളെ സ്കൂൾ പ്രവേശനോത്സവം. അവസാനഘട്ട മിനക്കുപണിയിൽ സ്കൂളുകൾ. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷക്കാലവും സ്കൂൾ തുറക്കുന്നതിൽ താളംതെറ്റിയിരുന്നു. രണ്ടു വർഷത്തിനുശേഷമാണ് അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുന്നത്. ബാലുശ്ശേരി മേഖലയിലെ എല്ലാ സ്കൂളുകളും വിദ്യാർഥികളെ സ്വീകരിക്കാൻ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഗവ. സ്കൂളുകളും സ്വകാര്യ വിദ്യാലയങ്ങളും ഒപ്പത്തിനൊപ്പം തന്നെ പ്രവേശനോത്സവം ആഘോഷമാക്കാനുള്ള തിരക്കിലാണ്. ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. 40 വർഷത്തിനുശേഷമാണ് സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ച് പഠിക്കാൻ അവസരം കിട്ടുന്നത്. ഇത് ആഘോഷമായി കൊണ്ടാടാൻ സ്കൂൾ അധികൃതരും പി.ടി.എയും സജീവമായി തന്നെ രംഗത്തുണ്ട്. ബോയ്സ് സ്കൂളിൽ നേരത്തേതന്നെ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഗവ. എൽ.പി സ്കൂളിലും ബാലുശ്ശേരി എ.യു.പി, മാപ്പിള സ്കൂൾ , മണ്ണാംപൊയിൽ ഗവ. എൽ.പി, പനായി ജി.എൽ.പി, പുത്തൂർ വട്ടം ന്യൂ എ.എൽ.പി, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി എന്നിവിടങ്ങളിലും നാളത്തെ പ്രവേശനോത്സവം വർണാഭമാക്കാൻ അധ്യാപകരും പി.ടി.എയും രംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story