Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:47 AM IST Updated On
date_range 31 May 2022 5:47 AM ISTകൊല്ലം ചിറ നവീകരണ പ്രവൃത്തി പൂർത്തീകരിക്കണം
text_fieldsbookmark_border
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള കൊല്ലം ചിറ നവീകരണ പ്രവൃത്തി പൂർത്തീകരിക്കാനും ഗെസ്റ്റ് ഹൗസ് കം ഊട്ടുപുര ഭക്തജനങ്ങൾക്ക് തുറന്നുകൊടുക്കാനും നടപടി വേണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമസമിതി ജനറൽ ബോഡി ആവശ്യപ്പെട്ടു. സഹസ്രസരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെ 326 ലക്ഷം ചെലവിൽ ചിറ നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തിയായ ചളി നീക്കലും പാർശ്വഭിത്തി നിർമാണവും പൂർത്തീകരിച്ചു. സൗന്ദര്യവത്കരണമുൾപ്പെടെ ശേഷിക്കുന്ന പ്രവൃത്തികൾക്ക് എം.എൽ.എ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും തുടങ്ങിയിട്ടില്ല. ജില്ലയിലെ വലിയ ശുദ്ധജല സംഭരണികളിലൊന്നാണ് കൊല്ലം ചിറ. കെട്ടിട നമ്പറും ഫയർ എൻ.ഒ.സിയും ലഭിക്കാത്തതിനാൽ പണി പൂർത്തീകരിച്ചിട്ടും കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. വി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, വി.വി. സുധാകരൻ, ശശീന്ദ്രൻ മുണ്ടയ്ക്കൽ, ഗിരീഷ് ഗിരികല, മോഹനൻ പൂങ്കാവനം, എ. സതീശൻ, രവീന്ദ്രൻ പുത്തലത്ത്, വി.കെ. ദാമോദരൻ, കെ. ബാലചന്ദ്രൻ, സുധീഷ് കോവിലേരി, എൻ.എം. വിജയൻ, പി. വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story