Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:47 AM IST Updated On
date_range 31 May 2022 5:47 AM ISTസ്കൂൾ കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയിൽ 67 ലക്ഷം ചെലവിൽ പണിത കെട്ടിടത്തിന്റെ ശിലാഫലകം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നിജില അനാച്ഛാദനം ചെയ്തു. നഗരസഭാംഗങ്ങളായ വി.കെ. സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.കെ. ഭരതൻ, വി.കെ. രാമൻ, പി.പി. ഗണേശൻ, കെ. രാജൻ, ദിവ്യ സെൽവരാജ്, എ.ഇ.ഒ പി.പി. സുധ, കെ.കെ. യൂസഫ്, പി. ശ്രീദിൽ. എൻ. ഗീത, പ്രധാനാധ്യാപകൻ സുരേഷ് കുമാർ, വി.കെ. രവി, പി. ശെൽവരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story