Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:29 AM IST Updated On
date_range 31 May 2022 5:29 AM ISTറെയിൽവേ വികസനം; എം.കെ. രാഘവൻ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
കോഴിക്കോട്: മലബാറിന്റെ റെയിൽവേ ആവശ്യങ്ങൾ സമയ ബന്ധിതമായി പരിഗണിക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ബി.ജി മല്യ വ്യക്തമാക്കി. റെയിൽവേ വികസനം സംബന്ധമായ വിവിധ വിഷയങ്ങൾ മുൻനിർത്തി എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ട പ്രകാരം ചെന്നൈ സതേൺ റെയിൽവേ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ജനറൽ മാനേജർ ഇക്കാര്യം വ്യക്തമാക്കിയത്. മലബാറിൽനിന്ന് ബംഗളൂരുവിലേക്ക് പുതിയ സർവിസ്, ബംഗളൂർ-ഹാസൻ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ ദീർഘിപ്പിക്കൽ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിലെ കാലതാമസം, പിറ്റ് ലൈൻ സ്ഥാപിക്കൽ, പാസഞ്ചർ ട്രെയിൻ സർവിസുകൾ പുനഃസ്ഥാപിക്കൽ, മംഗലാപുരം-മധുര-രാമേശ്വരം സർവിസ് ആരംഭിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story