Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മേപ്പയൂർ-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടൻ തുടങ്ങണം

text_fields
bookmark_border
മേപ്പയൂർ: മേപ്പയൂർ-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടൻ ആരംഭിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ മേപ്പയൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. കൺ​വെൻഷൻ എൽ.ജെ.ഡി ജില്ല ജന. സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ടി.ഒ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ബാലൻ, ബാലൻ പുത്തൻപുരയിൽ, നിഷാദ് പൊന്നങ്കണ്ടി, ടി.കെ. കുമാരൻ, സുരേഷ് മങ്ങാട്ടുമ്മൽ, കെ.എം. ഭാസ്കരൻ, സതീഷ് പത്മാലയം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിഷാദ് പൊന്നങ്കണ്ടി (പ്രസി.), കെ.എം. ഭാസ്കരൻ (വൈസ് പ്രസി.), സുരേഷ് മങ്ങാട്ടുമ്മൽ (സെക്ര.), സതീഷ് പത്മാലയം (ജോ. സെക്ര.), സൂപ്പി ഏരത്ത്കണ്ടി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story