Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവലിയപറമ്പിലെ...

വലിയപറമ്പിലെ നാട്ടുകാരണവർ ഉണ്ണിമാമു ഹാജി യാത്രയായി

text_fields
bookmark_border
വലിയപറമ്പിലെ നാട്ടുകാരണവർ ഉണ്ണിമാമു ഹാജി യാത്രയായി
cancel
കൊടിയത്തൂർ: വലിയപറമ്പിലെ ഏറ്റവും പ്രായംകൂടിയ നാട്ടുകാരണവരും മുക്കത്തെയും ആനയാംകുന്നിലെയും ആദ്യകാല കച്ചവടക്കാരനുമായിരുന്ന വലിയപറമ്പ് അരീപ്പറ്റമണ്ണിൽ ഉണ്ണിമാമു ഹാജി (92) യാത്രയായി. കൊടിയത്തൂരിൽനിന്ന് കുടിയേറിയ അദ്ദേഹം വലിയപറമ്പിലെ മത, സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. ആദ്യകാലത്ത് മത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിൽ പ്രദേശത്ത് നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. വലിയപറമ്പ് ലിവാഹുൽ ഇസ്‍ലാം മദ്‌റസ, നെല്ലിക്കാപറമ്പ് പള്ളി, മദ്റസ എന്നിവ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മികച്ച കർഷകൻകൂടിയായിരുന്ന അദ്ദേഹം മുക്കം ക്ഷീരവികസന ബോർഡ് മുൻ അമരക്കാരൻകൂടിയാണ്. ഉർദുഭാഷയുടെ കേരളത്തിലെ ആദ്യകാല പഠിതാവുകൂടിയാണ്. വലിയപറമ്പ് മസ്ജിദുൽ ഫലാഹ് മുൻ പ്രസിഡന്റുമായിരുന്നു. kdr4 ഉണ്ണിമാമു ഹാജി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story