Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂരിൽ ശുചിത്വ...

മേപ്പയൂരിൽ ശുചിത്വ ഹർത്താൽ നടത്തി

text_fields
bookmark_border
മേപ്പയൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പയൂർ ടൗണിൽ ശുചിത്വ ഹർത്താൽ ആചരിച്ചു. ടൗണിലെ എല്ലാ കച്ചവടക്കാരും മൂന്നു മണിക്കൂർ കടകളടച്ച് അവരവരുടെ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. ടൗണിലെ മോട്ടോർ തൊഴിലാളികൾ ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് പരിസരം തുടങ്ങിയവ ശുചീകരിച്ചു. പഞ്ചായത്ത് അംഗങ്ങളും ഹരിതകർമസേന അംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളായി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച 'ഒരുക്കം 22' പദ്ധതിയുടെ ഭാഗമായി നേരത്തെ പഞ്ചായത്തിലെ എല്ലാ വീടുകളും പരിസരങ്ങളും വീട്ടുകാർതന്നെ ശുചീകരിച്ചിരുന്നു. പഞ്ചായത്തിലെ 17 വാർഡുകളിലും അയൽസഭ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങൾ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡുകളിലെ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും വാർഡ് വികസന സമിതി കൺവീനർ, അയൽസഭ ഭാരവാഹികളും നേതൃത്വം കൊടുത്തു. ടൗണിലെ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുനിൽ അധ്യക്ഷത വഹിച്ചു. കമ്മന ഷംസുദ്ദീൻ, നാരായണൻ എസ്ക്വയർ, സി.എം. സത്യൻ, കെ.കെ. റീജ, ജെ.എച്ച്.ഐ പ്രജീഷ്, വി.ഇ.ഒമാരായ രതീഷ്, വിപിൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ. സത്യൻ എന്നിവർ സംസാരിച്ചു. ടൗൺ വാർഡ് മെംബർ റാബിയ എടത്തിക്കണ്ടി നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story