Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:43 AM IST Updated On
date_range 30 May 2022 5:43 AM ISTഓംബുഡ്സ്മാൻ വിധി സ്റ്റേ ചെയ്തത് നിയമപരമായി നേരിടും -യു.ഡി.എഫ്
text_fieldsbookmark_border
നാദാപുരം: ഓംബുഡ്സ്മാൻ വിധി സ്റ്റേ ചെയ്തത് നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ്. പുറമേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ മെംബർ പി. ശ്രീലതയെ മാറ്റിനിർത്തി പ്രസിഡന്റ് ഗ്രാമസഭ വിളിച്ചുചേർത്തതും വികസന സമിതി കൺവീനറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലെ ഓംബുഡ്സ്മാൻ വിധിയാണ് കഴിഞ്ഞ ദിവസം ഹൈകോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെയാണ് യു.ഡി.എഫ് വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഓംബുഡ്സ്മാൻ വിധിയിൽ പ്രസിഡൻറും സെക്രട്ടറിയും കൈക്കൊണ്ട നടപടി നിയമവിരുദ്ധമാണെന്നും അത് റദ്ദ് ചെയ്യേണ്ടതാണെന്നും കണ്ടെത്തിയിരുന്നുവെന്നും പഞ്ചായത്തീരാജ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് അധികാര ദുർവിനിയോഗം നടത്തിയ പഞ്ചായത്ത് പ്രസിസന്റ്, സെക്രട്ടറി, ഗ്രാമസഭ നടത്താൻ ഉത്തരവാദപ്പെട്ട ക്ലർക്ക് എന്നിവർക്ക് പഞ്ചായത്തീരാജ് ചട്ടത്തെക്കുറിച്ച് പഠിക്കാൻ 14 ദിവസം കിലയിൽ നിർബന്ധിത പഠനം നടത്താനും പഞ്ചായത്ത് ഡയറക്ടർക്ക് നിർദേശവും നൽകിയെന്നാണ് യു.ഡി.എഫ് പറയുന്നത്. ഈ വിധിയാണ് ഹൈകോടതി സ്റ്റേ ചെയ്തത്. എതിർകക്ഷിയുടെ വാദംപോലും കേൾക്കാതെയാണ് ഇടക്കാല സ്റ്റേ എന്നും ഇത് അന്തിമമല്ലെന്നും യു.ഡി.എഫ് നേതൃത്വം പറയുന്നു. നിയമപരമായി ഏതറ്റം വരെയും നീതിക്ക് വേണ്ടി പോരാടുമെന്നും പുറമേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി അറിയിച്ചു. കെ. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, പി. അജിത്ത്, കെ. ഹമീദ് മാസ്റ്റർ, ഷംസു മഠത്തിൽ, കെ.എം. സമീർ മാസ്റ്റർ, മൂസ കീഴടി, പി. ശ്രീലത, പി. രജീഷ്, വിശ്വംഭരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തീരാജ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഓംബുഡ്മാൻ വിധിയെന്നും ഈ വിധിയിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞാഴ്ച ഓംബുഡ്സ്മാൻ വിധിക്ക് ഹൈകോടതി സ്റ്റേ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story