Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പ്രകൃതിദുരന്തങ്ങൾക്കെമതിരെ പദ്ധതികൾ വേണം -ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

text_fields
bookmark_border
പ്രകൃതിദുരന്തങ്ങൾക്കെമതിരെ പദ്ധതികൾ വേണം -ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ
cancel
കക്കട്ടിൽ: കാലാവസ്ഥ വ്യതിയാനങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കുമെതിരെ പഞ്ചായത്തുകളിൽ പതിനാലാം പദ്ധതിയിൽ പ്രോജക്ടുകൾ രൂപപ്പെടുത്തണമെന്ന് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഗ്രാമസഭ ആവശ്യപ്പെട്ടു. ആസൂത്രണ സമിതി ജില്ല ഉപാധ്യക്ഷൻ മണലിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്കും ആരോഗ്യമേഖലക്കും കുടിവെള്ള വിതരണ പദ്ധതിക്കും മുഖ്യ പരിഗണന നൽകുവാനുള്ള തീരുമാനം ഗ്രാമസഭ അംഗീകരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ.ലീല, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ പ്രജുകുമാർ സ്വാഗതവും കോഓഡിനേറ്റർ ദീപ നന്ദിയും പറഞ്ഞു. Photo: കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഗ്രാമസഭ ആസൂത്രണ സമിതി ജില്ല ഉപാധ്യക്ഷൻ മണലിൽ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story