Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൃതദേഹ അവശിഷ്ടം: ആളെ...

മൃതദേഹ അവശിഷ്ടം: ആളെ തിരിച്ചറിയാൻ അന്വേഷണം

text_fields
bookmark_border
തിരുവമ്പാടി: റബർ എസ്റ്റേറ്റിൽ വാപ്പാട്ട് ഭാഗത്ത് ശനിയാഴ്ച കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ആരുടേതാണെന്ന് തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. കണ്ടെത്തിയ അസ്ഥികളും തലയോട്ടിയും ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച് പൊലീസ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടവും ശാസ്ത്രീയ പരിശോധനകളും തിങ്കളാഴ്ച നടത്തും. എസ്റ്റേറ്റിലെ കുന്നിൻമുകളിലെ കാടുമൂടിയ സ്ഥലത്താണ് വിറക് ശേഖരിക്കാനെത്തിയവർ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് അറിയുന്നത്. സമീപത്തെ മരത്തിൽ തുണി തൂങ്ങിക്കിടന്നിരുന്നു. തൂങ്ങിമരണമാണെന്നാണ് നിഗമനം. തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ ആളുകൾ അപ്രത്യക്ഷമായതു സംബന്ധിച്ച കേസുകൾ നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story