Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്‌. ബാബുരാജ് ...

എം.എസ്‌. ബാബുരാജ് പുരസ്കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
കോഴിക്കോട്​: സംഗീത സംവിധായകൻ എം.എസ്‌. ബാബുരാജ് അനുസ്മരണവേദിയുടെ എം.എസ്. ബാബുരാജ് പുരസ്കാര സമർപ്പണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ സമദ് മങ്കട അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ, തിരക്കഥാകൃത്ത് പി.ആർ. നാഥൻ, അഡ്വ.ഫസലുൽഹഖ് പറമ്പാടൻ, റഹീം പൂവാട്ടുപറമ്പ്, എം.വി. കുഞ്ഞാമു, മുരളി ബേപ്പൂർ, പ്രകാശ് കരുമല എന്നിവർ സംസാരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ, എയറോസിസ് കോളജ് എം.ഡി. ഡോ. ഷാഹുൽ ഹമീദ്, കെ.എക്സ്. ട്രീസ, രജനി പ്രവീൺ, കലന്തൻ ബഷീർ, സുധി കൃഷ്ണൻ, ജെഷീദ ഷാജി, രഘുനാഥൻ കൊളത്തൂർ, സുരേന്ദ്രൻ കൂത്താളി, തമ്പാൻ മേലാചാരി, മോളി ജോർജ് പാലക്കുഴി, സുമേഷ് ബാലുശ്ശേരി, കെ.സി. നിർമല, മനോജ് പൂളക്കൽ, ഉഷ സി. നമ്പ്യാർ എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. യു.ആർ.എഫ്. ദേശീയ റെക്കോഡ് ലഭിച്ച ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ കെ.എക്സ്. ട്രീസ ടീച്ചറെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story