Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:47 AM IST Updated On
date_range 29 May 2022 5:47 AM ISTമേൽക്കൂര മഴവെള്ള സംഭരണ അളവ് അറിയാം, ഓൺലൈനായി
text_fieldsbookmark_border
കുന്ദമംഗലം: ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം) മേൽക്കൂരയിൽനിന്ന് സംഭരിക്കാവുന്ന മഴവെള്ളത്തിന്റെ പരമാവധി അളവ് കണക്കാക്കാൻ സഹായിക്കുന്ന ഓൺലൈൻ ഇന്റർഫേസ് പുറത്തിറക്കി. മഴവെള്ള സംഭരണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ഭവനത്തിന്റെ മേൽക്കൂരയുടെ നീളം, വീതി, നിർമിക്കാനുപയോഗിച്ച വസ്തു, കുടുംബത്തിലെ ആളുകളുടെ എണ്ണം, ജലദൗർലഭ്യം അനുഭവപ്പെടുന്ന മാസങ്ങളുടെ എണ്ണം എന്നീ വിശദാംശങ്ങൾ നൽകിയാൽ നിർദിഷ്‌ട സ്ഥലത്തെ മഴയെക്കുറിച്ചുള്ള വിശദാംശങ്ങൾ അപഗ്രഥിച്ച് ഒരു വാർഷിക ജലപാതത്തിലെ വിവിധ സീസണുകളായ തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ- സെപ്റ്റംബർ), വടക്കു-കിഴക്കൻ മൺസൂൺ കാലം (ഒക്‌ടോബർ-നവംബർ), ശീതകാലം - വേനൽകാലം (ഡിസംബർ-മെയ്) എന്നീ സമയക്രമങ്ങളിൽ ശേഖരിക്കാൻ കഴിയാവുന്ന ജലത്തിന്റെ പരമാവധി അളവ് കണക്കാക്കുന്നു. കേരളത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിന് അവരുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ നിർമിക്കേണ്ട സംഭരണ ടാങ്കിന്റെ വ്യാപ്‌തിയും പോർട്ടലിലൂടെ ലഭ്യമാണ്. സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് വി.പ്രജിത്ത് രൂപകൽപന ചെയ്ത പോർട്ടൽ ഉടൻ സി.ഡബ്ല്യൂ.ആർ.ഡി.എം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാവും. വിലാസം www.cwrdm.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story