Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോട്ട നടയിലെ മത്തപ്പുഴ...

കോട്ട നടയിലെ മത്തപ്പുഴ പുനരുജ്ജീവന പ്രവൃത്തി നിലച്ചു

text_fields
bookmark_border
ബാലുശ്ശേരി: കോട്ടനടയിലെ മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി നിലച്ചു. പനങ്ങാട്-ബാലുശ്ശേരി പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തിയാണ് പുഴയിൽ വെള്ളം കയറിയതോടെ പാതി വഴിയിൽ നിലച്ചത്. കഴിഞ്ഞ ഫെബ്രുവരി 27ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പുനരുജ്ജീവന പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒന്നാംഘട്ട പ്രവൃത്തിക്കായി രണ്ടു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മാർച്ചിൽ പ്രവൃത്തി തുടങ്ങിയെങ്കിലും വേനൽ മഴ ശക്തമായതോടെ പ്രവൃത്തി സ്തംഭിച്ചിരുന്നു. പഴയ തടയണ നടപ്പാലം പൊളിച്ചുമാറ്റി പുഴയോരത്ത് 200 മീറ്റർ നീളത്തിൽ കരിങ്കൽകെട്ട് മാത്രമാണ് നിർമിച്ചിട്ടുള്ളത്. പുഴയിലെ മണ്ണ് നീക്കംചെയ്ത പുഴക്ക് ആഴം വർധിപ്പിക്കാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാൻ തുടങ്ങിയെങ്കിലും ശക്തമായ മഴ കാരണം നീക്കിവെച്ച മണ്ണടക്കം ഒലിച്ചുപോയിട്ടുണ്ട്. ജൂണിൽ കാലവർഷം തുടങ്ങുന്നതോടെ പ്രവൃത്തി പാടെ നിലക്കുന്ന സ്ഥിതിയാണ്. Photo: kottanada bau കോട്ടനടയിലെ മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തിയുടെ ഭാഗമായി പുഴയിൽനിന്നു കുഴിച്ചെടുത്ത മണ്ണ് നീക്കംചെയ്യാതെ പുഴയിൽ കൂട്ടിയിട്ട നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story