Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറിടിച്ച് രണ്ട് കാൽനട...

കാറിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു

text_fields
bookmark_border
മാനന്തവാടി: നിയന്ത്രണംവിട്ട കാറിടിച്ച് പുഴയിൽ വീണയാളടക്കം രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. മാനന്തവാടി തോണിച്ചാലിൽ കെട്ടിട നിർമാണ ജോലിക്കെത്തിയ ഉത്തർപ്രദേശ് ബൽറാംപുർ സ്വദേശികളായ ദുർഗ പ്രസാദ് (37), തുൾസിറാം (30) എന്നിവരാണ് മരിച്ചത്. സഹപ്രവർത്തകനായ അഗ്യാറാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. തോണിച്ചാൽ സ്വദേശി കോളറയിൽ ടോബിൻ ഓടിച്ച കാർ മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ചങ്ങാടക്കടവ് പാലത്തിന്റെ വലതുഭാഗത്തെ കൈവരി തകർത്തതിന് ശേഷം ഇടതു കൈവരിയിൽ പാഞ്ഞുകയറി വഴിയാത്രക്കാരെ തട്ടി തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുൾസിറാം പുഴയിലേക്ക് തെറിച്ച് വീണു. പരിക്കേറ്റ് റോഡിൽ കിടന്ന ദുർഗദാസിനെ സംഭവസ്ഥലത്തെത്തിയ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചലിൽ രാത്രി പന്ത്രണ്ട് മണിയോടെ തുൾസിറാമിന്റെ മൃതദേഹം കണ്ടെത്തി. ഗുരുതര പരിക്കേറ്റ കാർ ഡ്രൈവർ ടോബിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ടോബിന്റെ സുഹൃത്ത് വെട്ടിക്കൽ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാനന്തവാടി ഭാഗത്തുനിന്ന് തോണിച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്നു കാറും കാൽനടയാത്രക്കാരും. മരിച്ച ഇരുവരും ഒരാഴ്ച മുമ്പാണ് മാനന്തവാടിയിൽ എത്തിയത്. മാനന്തവാടി പൊലീസ് ഇൻസ്പെക്ർ എം.എം. അബ്ദുൾ കരീമിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. SATWDD3 Tulsi തുൾസിറാം SATWDD4 Durga ദുർഗ പ്രസാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story