Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസുകളുടെ ചില്ല്...

ബസുകളുടെ ചില്ല് പൊട്ടിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
ബസുകളുടെ ചില്ല് പൊട്ടിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ
cancel
മാവൂർ: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മുക്കം അഗസ്ത്യൻമുഴി താഴക്കോട് എം. അശ്വിനെയാണ് (23) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്-കൊടിയത്തൂർ റൂട്ടിലോടുന്ന ഫയാസ് ബസിന്റെ ചില്ലാണ് മാവൂർ-കൂളിമാട് റോഡിലെ താത്തൂർപൊയിലിൽ വെച്ച് ഏപ്രിൽ രണ്ടിന് രാത്രിയിൽ എറിഞ്ഞുതകർത്തത്. അവസാന ട്രിപ്പിൽ യാത്രക്കാരുമായി പോകുമ്പോൾ ബൈക്കിലെത്തി എറിഞ്ഞു തകർക്കുകയായിരുന്നു. സംഭവത്തിൽ അഹമ്മദ് ബിൻഷാദ് എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അശ്വിൻ മറ്റൊരു ബസിലെ ജീവനക്കാരനാണ്. ബസുടമ കാരശ്ശേരി വൈശ്യംപുറത്ത് അസീബ് നൽകിയ പരാതിയിൽ മാവൂർ എസ്.ഐ വേണുഗോപാൽ, എ.എസ്.ഐ കൃഷ്ണൻ, മോഹനൻ എന്നിവരാണ് കേസന്വേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story