Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി ചെറുപുഴ...

കുറ്റ്യാടി ചെറുപുഴ സംരക്ഷണത്തിന്​ കയർ ഭൂവസ്ത്രം വിരിക്കുന്നു

text_fields
bookmark_border
കുറ്റ്യാടി: പ്രളയ സുരക്ഷപദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ്​ തീരങ്ങൾ ഇടിച്ച്​ വീതി കൂട്ടിയ കുറ്റ്യാടി ചെറുപുഴയിൽ തീരസംരക്ഷണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്​ കയർ ഭൂവസ്ത്രം വിരിക്കുന്നു. തൊട്ടിൽപാലം പുഴയുടെ ഭാഗമായ ചെറുപുഴയിൽ തുടക്കം മുതൽ മണ്ണടിഞ്ഞുണ്ടായ തിട്ടകളും മറ്റും മണ്ണുമാന്തികൊണ്ട്​ വീതികൂട്ടിയിരുന്നു. ഇപ്രകാരം കോരിമാറ്റിയ ലോഡ് കണക്കിന് മണ്ണ് തീരത്ത്​ കൂട്ടിയിട്ടിരിക്കുകയാണ്​. ഈ മണ്ണും വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇടിച്ച തീരത്തിലെ ഇളകിയ മണ്ണും കാലവർഷത്തിൽ ഒഴുകിപ്പോകാതിരിക്കാനാണ്​ ഭൂവസ്ത്രം വിരിക്കുന്നത്. തീരം ഇടിച്ചതിനാൽ കാലവർഷത്തിൽ മണ്ണ്​ ഒഴുകിപ്പോകുമെന്ന്​ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 150 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും കയർമാറ്റ്​ വിരിക്കാൻ 3,56,000 രൂപയാണ്​ അനുവദിച്ചത്. പുഴക്കക്കരെ കള്ളാട്​ ഭാഗത്തും കയർ ഭൂവസ്​ത്രം വിരിക്കുമെന്ന്​ മരുതോങ്കര ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ കെ. സജിത്ത്​ പറഞ്ഞു. കള്ളാട്​ ഭാഗത്ത്​ വീതി കൂട്ടൽ പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക്​ ഭൂവസ്ത്രം വിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരവും കോരിയിട്ട മണ്ണും കാലവർഷത്തിൽ കുത്തിയൊലിച്ചു പോകുമെന്ന്​ കള്ളാട്​ വാർഡ്​ ഗ്രാമസഭയിൽ ഉത്കണ്​ഠ പ്രകടിപ്പിച്ചിരുന്നു. ഫോട്ടോ: കുറ്റ്യാടി ചെറുപുഴത്തീരം സംരക്ഷിക്കുന്നതിന്​ കുറ്റ്യാടി ഭാഗത്ത്​ കയർ ഭൂവസ്ത്രം വിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story