Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽതള്ളി കൊന്ന...

കിണറ്റിൽതള്ളി കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

text_fields
bookmark_border
കോഴിക്കോട്: ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കല്ലായി കണ്ണഞ്ചേരി മാടായി ബാബുരാജനെ (48) കൊലപ്പെടുത്തിയെന്ന കേസിൽ പൊക്കുന്ന് കുറ്റിയിൽതാഴം കിഴക്കേതൊടി മുരളിക്കെതിരെയാണ്​ (44 ) ഒന്നാം ജില്ല സെഷൻസ്​ ജഡ്ജി കെ. അനിൽ കുമാർ​ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷ വിധിച്ചത്​. പിഴസംഖ്യ മരിച്ച ബാബുരാജിന്റെ ഭാര്യക്ക്​ നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്നു കൊല്ലം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ.നിതിത ചക്രവർത്തിനി എന്നിവർ ഹാജരായി. 2019 മേയ് 22ന്​ മുൻ വൈരാഗ്യം വെച്ച് ബാബുരാജിനെ പ്രതി കോഴിക്കോട് പി.വി.എസ് ആശുപത്രിക്ക് സമീപം കെട്ടിടംപണി നടക്കുന്ന സ്ഥലത്തെ കിണറ്റിൽ തള്ളിയിട്ട് കൊന്നുവെന്നാണ് കേസ്. കിണറ്റിൽ വീണ്​ കഴുത്തിനേറ്റ പരിക്കാണ് മരണത്തിന് കാരണം. പ്രോസിക്യൂഷനുവേണ്ടി 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണക്കിടെ കൂറുമാറി. ടൗൺ ഇൻസ്​പെക്​ടർമാരായ ടി.എസ്. ബിനു, എ.ഉമേഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story