Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:40 AM IST Updated On
date_range 29 May 2022 5:40 AM ISTഅഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
വടകര: അഴിത്തല അഴിമുഖത്ത് അപകടത്തിൽപെട്ട് പരിക്കേറ്റ മൂന്ന് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴിത്തല സ്വദേശി തുരുത്തീമ്മൽ റഹ്മത്തിന്റെ ഉടമസ്ഥതയിലുള്ള 'അൽ അമീൻ'ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്. അവറാങ്കത്ത് റഫീഖ്, ചേരാന്റവിട ഷംസീർ, വയൽവളപ്പിൽ ഹുസൈൻ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഴിമുഖത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലയിൽ കുടുങ്ങിയാണ് ഫൈബർ വള്ളം അപകടത്തിൽപെട്ടത്. മത്സ്യത്തൊഴിലാളികളും കൊളാവിപ്പാലത്തെ നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈബറും എൻജിനും വലയും ഭാഗികമായി തകർന്നു. തിരമാലയിൽപെട്ടാണ് തോണി അപകടത്തിൽപെട്ടത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ വാർഡ് കൗൺസിലർ പി.വി. ഹാഷിം സന്ദർശിച്ചു. ചിത്രം അഴിത്തല അഴിമുഖത്ത് തോണി അപകടത്തിൽപെട്ട് തകർന്ന എഞ്ചിനുകൾ Saji 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
