Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:36 AM IST Updated On
date_range 29 May 2022 5:36 AM ISTതാങ്ങിനിർത്താൻ താൽക്കാലിക അധ്യാപകരും
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ, എയ്ഡഡ് താൽക്കാലിക അധ്യാപകരുടെ അഭിമുഖവും നിയമനവും തകൃതിയായി. ഓൺലൈൻ ക്ലാസുകളായിരുന്നതിനാൽ 2020ലും 2021 നവംബർ വരെയും ദിവസവേതന നിരക്കിലുള്ള നിയമനം നടന്നിരുന്നില്ല. നവംബറിൽ സ്കൂൾ തുറന്നപ്പോൾ ചിലയിടങ്ങളിൽ അധ്യാപകരെ നിയമിച്ചിരുന്നു. സ്കൂൾ പി.ടി.എയും മറ്റുമാണ് നിയമനം നടത്തുന്നത്. 1000 രൂപ വരെയാണ് വേതനം. കഴിഞ്ഞ ദിവസം വന്ന ഉത്തരവ് താൽക്കാലിക നിയമനങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. സ്കൂളുകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് എംപ്ലോയ്മെന്‍റ് ഡയറക്ടർ നിർദേശിച്ചിരുന്നു. ഈ നിർദേശം പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവും ഇറങ്ങിയതോടെ ആശയക്കുഴപ്പം ഇരട്ടിച്ചു. മിക്ക സ്കൂളുകളിലും സ്വന്തം നിലക്ക് അഭിമുഖം നടത്തി നിയമനം തുടങ്ങിയിരുന്നു. പുതിയ ഉത്തരവ് വന്നതോടെ വെള്ളിയാഴ്ച പലയിടങ്ങളിലും അഭിമുഖം മാറ്റിവെച്ചിരുന്നു. ഇനി അഭിമുഖം നടത്തുമെങ്കിലും തൊഴിൽവകുപ്പ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനാണ് താൽപര്യപ്പെടുന്നത്. എന്നാൽ, പലരും കൃത്യമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ കൃത്യമായി പേര് രജിസ്റ്റർ ചെയ്തിട്ടില്ല. നിലവിൽ സ്ഥിരം അധ്യാപകരുടെ ഒഴിവുകളാണുള്ളത്. ജില്ലയിൽ പി.എസ്.സിയുടെ എൽ.പി സ്കൂൾ അധ്യാപക അഭിമുഖം നടന്നുകൊണ്ടിരിക്കുകയാണ്. യു.പി അധ്യാപക നിയമനത്തിനായി പരീക്ഷ നടന്നുകഴിഞ്ഞു. ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. മുൻ വർഷങ്ങളിൽ ഓൺലൈൻ ക്ലാസിന് താൽക്കാലിക അധ്യാപകരുടെ നിയമനം നടന്നിരുന്നില്ല. ഇതോടെ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറികളിലും ചില വിഷയങ്ങൾ പഠിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയായിരുന്നു. 2020ൽ വിക്ടേഴ്സ് ചാനൽ വഴി മാത്രമുള്ള ക്ലാസായതിനാലാണ് ചെലവു ചുരുക്കാൻ താൽക്കാലിക അധ്യാപകരുടെ നിയമനം നടത്താതിരുന്നത്. 2021 നവംബർ വരെ സ്കൂളിൽനിന്ന് നേരിട്ട് ഓൺലൈൻ ക്ലാസ് നടത്തിയിട്ടും ദിവസവേതന അധ്യാപകരെ നിയമിക്കാതിരുന്നത് ചിലയിടങ്ങളിൽ വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story