Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:36 AM IST Updated On
date_range 29 May 2022 5:36 AM ISTവീരേന്ദ്രകുമാർ വേറിട്ട അടയാളപ്പെടുത്തലിന് ഉടമ- മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsbookmark_border
കോഴിക്കോട്: എം.പി. വീരേന്ദ്രകുമാർ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ സ്മൃതിസംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തന മണ്ഡലങ്ങളിലെല്ലാം വേറിട്ട അടയാളപ്പെടുത്തലിന് ഉടമയായിരുന്നു വീരേന്ദ്രകുമാറെന്ന് മന്ത്രി പറഞ്ഞു. ഛായാചിത്രം മന്ത്രി അനാച്ഛാദനം ചെയ്തു. സ്മരണീയമായി ജീവിച്ച വീരേന്ദ്രകുമാറിനെപ്പോലുള്ളവർക്ക് സ്മാരകത്തിന്‍റെ ആവശ്യമില്ലെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. വർഗീയതക്കെതിരെ, മതേതരത്വത്തിന് വേണ്ടി വീരേന്ദ്രകുമാർ പൊരുതിയെന്നും സമദാനി പറഞ്ഞു. മനയത്ത് ചന്ദ്രൻ അധ്യക്ഷനായിരുന്നു. സ്മൃതി വൃക്ഷത്തൈ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ നിർവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.കെ പത്മനാഭൻ, സുഭാഷ് ചന്ദ്രൻ, വി. കുഞ്ഞാലി എന്നിവർ സംസാരിച്ചു. എൻ.സി. മോയിൻകുട്ടി സ്വാഗതവും ഭാസ്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story