Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:43 AM IST Updated On
date_range 28 May 2022 5:43 AM ISTബാലുശ്ശേരി ഗവ.ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം തുടങ്ങി
text_fieldsbookmark_border
ബാലുശ്ശേരി: ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം തുടങ്ങി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 5, 6, 8 ക്ലാസുകളിലായി ഒമ്പത് ആൺകുട്ടികളാണ് പ്രവേശനം നേടിയത്. ഇതിൽ എട്ടാം ക്ലാസിലേക്ക് അഞ്ചു കുട്ടികളാണ് വന്നത്. ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറങ്ങിയത് 24 നാണ്. 40 വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂളിലേക്ക് ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്. സ്കൂൾ അധികൃതരുടെയും പി.ടി.എയുടെയും നിരന്തര ശ്രമത്തിന്റെ ഭാഗമായും കൂടിയാണിത്. എട്ടാം ക്ലാസിലേക്ക് ബാലുശ്ശേരി അത്തിക്കോട് സി.ആർ. നിവേദാണ് ആദ്യ പ്രവേശനം നേടി ചരിത്രമായത്. പ്രധാനാധ്യാപിക രജനി നിവേദിനെ പൂച്ചെണ്ടും ബാഗും നൽകിയാണ് സ്വീകരിച്ചത്. Photo: girls school balu ബാലുശ്ശേരി ഗവ.ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനവദിച്ചതോടെ ആദ്യ പ്രവേശനം നേടിയ സി.ആർ. നിവേദിന് ബാഗും പൂച്ചെണ്ടും നൽകി പ്രധാന അധ്യാപിക രജനി സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story