Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:41 AM IST Updated On
date_range 28 May 2022 5:41 AM ISTവിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് തക്കാളി സമരം
text_fieldsbookmark_border
നാദാപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് വളയത്ത് തക്കാളി സമരം നടത്തി. വില വർധനവിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് തക്കാളി സൗജന്യമായി വിതരണം ചെയ്താണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. തക്കാളിക്ക് കിലോക്ക് 106 രൂപ വരെ എത്തിയ സഹചര്യത്തിലാണ് ഇത്തരമൊരു പ്രതീകാത്മക സമരവുമായി രംഗത്തിറങ്ങിയതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പടിക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. ചന്ദ്രൻ, വി.വി. ലാലു, വി.വി. സുരേഷ്, സി. സനൽ, തുണ്ടിയിൽ സുരേഷ്, ടി.കെ. ബാലൻ, എ.പി. ബാബു, സി. രാജൻ എന്നിവർ സംസാരിച്ചു. Photo CL K ZNdm1.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് വളയത്ത് നടത്തിയ തക്കാളി സമരം ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
