Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:41 AM IST Updated On
date_range 28 May 2022 5:41 AM ISTനാടിന്റെ ഉത്സവമായി പെരുവയലിൽ ഗ്രാമോത്സവം
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: പങ്കാളിത്തംകൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി ഗ്രാമോത്സവം. പെരുവയൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലാണ് 'മേളം 2022' എന്ന പേരിൽ ഗ്രാമോത്സവം സംഘടിപ്പിച്ചത്. പെരുവയൽ ടർഫിൽ നടന്ന ഫുട്ബാൾ മത്സരം സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി വിവിധ കലാകായിക, രചന മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിച്ചു. മാവൂർ സി.ഐ കെ. വിനോദൻ മുഖ്യാതിഥിയായി. വാർഡ് മെംബർ ഉനൈസ് അരീക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഹറ, ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, പി.കെ. ഷറഫുദ്ദീൻ, സീമ ഹരീഷ്, എം.പി. സലീം, അനിത പുനത്തിൽ, ബിജു ശിവദാസ്, ഗിരീഷ് പുത്തഞ്ചേരി, രവികുമാർ പനോളി, സി.ടി. സുകുമാരൻ, കെ. അസൈനാർ, സന്തോഷ് കായലം, എം.സി. സൈനുദ്ദീൻ, സുബ്രഹ്മണ്യൻ പട്ടോത്ത്, രാമചന്ദ്രൻ, അബിത, ടി.കെ. സലീം എന്നിവർ പങ്കെടുത്തു. അൻസാർ പെരുവയൽ സ്വാഗതവും കെ.പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
