Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:40 AM IST Updated On
date_range 28 May 2022 5:40 AM ISTപുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
തളിപ്പറമ്പ്: വെള്ളിക്കീൽ പുഴയിൽ നീന്തലിനിടയിൽ കാണാതായ പട്ടുവം പരണൂലിലെ കെ. ആരോമലി (16) ന്റെ മൃതദേഹം കണ്ടെത്തി. കൂട്ടുകാരോടൊപ്പം പുഴയിൽ നീന്തുന്നതിനിടയിൽ വ്യാഴാഴ്ച വൈകീട്ട് മുങ്ങിത്താഴുകയായിരുന്നു. മുങ്ങിയ സ്ഥലത്തിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടുകിട്ടിയത്. പട്ടുവം പരണൂലിലെ നിർമാണ തൊഴിലാളി കാനാമടത്തിൽ രമേശന്റെയും ആശാ വർക്കർ തറച്ചാണ്ടി റീത്തയുടെയും മകനാണ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം വിദ്യാർഥിയായിരുന്നു. സഹോദരൻ: അർജുൻ (കണ്ണൂർ എൻജിനീയറിങ് കോളജ് വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story