Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ തള്ളിയിട്ട്​...

കിണറ്റിൽ തള്ളിയിട്ട്​ കൊല: ​പ്രതി കുറ്റക്കാരൻ

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിൽ 48കാരനെ കിണറ്റിൽ തള്ളിയിട്ട്​ കൊന്നുവെന്ന കേസിൽ പ്രതി കുറ്റക്കാരൻ. കല്ലായി കണ്ണഞ്ചേരി കണ്ണൻകുട്ടിയുടെ മകൻ മാടായി വീട്ടിൽ ബാബുരാജൻ (48) മരിച്ച കേസിൽ പ്രതി പൊക്കുന്ന് കുറ്റിയിൽത്താഴം കിഴക്കേതൊടി മുരളിയെയാണ്​ (44) ഒന്നാം ജില്ല സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷാനിയമം 302 (കൊല) വകുപ്പ് പ്രകാരം കുറ്റം ചെയ്തതായി കണ്ടെത്തിയത്​. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച വാദം കേട്ട ശേഷം പ്രഖ്യാപിക്കും. അഡി. പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. ജോജു സിറിയക്​ പ്രോസിക്യൂഷന്​ വേണ്ടി ഹാജരായി. 2019 മേയ്​ 22ന്​ പകൽ 11.45ഓടെയാണ് സംഭവം. പ്രതി മുൻവൈരാഗ്യം വെച്ച് ബാബുരാജിനെ കോഴിക്കോട് പി.വി.എസ് ആശുപത്രിക്ക് പിന്നിലുള്ള ഡോ. ബാലഗോപാലിന്‍റെ നിർമാണം നടക്കുന്ന കെട്ടിടത്തിനടുത്തുള്ള റിങ് കിണറിന്​ സമീപത്തേക്ക്​ തന്ത്രപൂർവം വിളിച്ചുവരുത്തിയെന്നാണ് കേസ്​. തള്ളിയിട്ടതിലുണ്ടായ മാരക പരിക്ക് മരണകാരണമായി. പ്രോസിക്യൂഷനായി 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story