Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTനീലേശ്വരം സ്വദേശി കണ്ണൂരിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം സ്വദേശി കണ്ണൂര്‍ വാരത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ. ചായ്യോത്തെ മുണ്ടയ്ക്കല്‍ എം.ജെ. ജോസഫാണ് (79) മരിച്ചത്. വ്യാഴാഴ്ചയാണ് ജോസഫിനെ വാരത്തിനടുത്ത വലിയന്നൂര്‍ -മതുക്കോത്ത് റോഡരികില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ പൊലീസും പരിസരവാസികളും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. കൊച്ചമ്പഴത്തുങ്കല്‍ കുടുംബാംഗം ലീലാമ്മയാണ് ഭാര്യ. മക്കൾ: അനിറ്റ് ജെയിസണ്‍ (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, തലശ്ശേരി), ഷാര്‍ളറ്റ് ജോസഫ് (ബന്തടുക്ക ശങ്കരമ്പാടി), ജിജിറ്റ് ചാള്‍സ്(ചായ്യോം). മരുമക്കള്‍: അഡ്വ. ജെയിസണ്‍ നിധീരിക്കല്‍ (ഇരിട്ടി), ബാബു കണ്ണേഴത്ത് (ശങ്കരമ്പാടി), ചാള്‍സ് ജോസഫ് ചായ്യോം (സിവില്‍ എക്‌സൈസ് ഓഫിസര്‍). ജോസഫും കുടുംബവും മുമ്പ് പരപ്പയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30ന് ചായ്യോം സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍. joseph -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story