Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:50 AM IST Updated On
date_range 27 May 2022 5:50 AM ISTനിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
എലത്തൂർ: ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ടയാട് നെല്ലിക്കോട് കാട്ടുകുളങ്ങര പറയരുകണ്ടിൽ അനീഷിനെയാണ് (35) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയങ്ങാടിയിലെ ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്ന് ഈ മാസം 13ന് മോഷണം നടത്തിയത്. മോഷണം നടന്ന വിവരം 18നാണ് കടയുടമ അറിയുന്നത്. പകൽ കടയിൽ കയറി മോഷണ വസ്തുക്കളെല്ലാം കെട്ടിവെച്ച് പുതിയങ്ങാടി ഓട്ടോ സ്റ്റാൻഡിൽനിന്നും ഓട്ടോ വിളിച്ച് സാധനങ്ങൾ കയറ്റി കൊണ്ടുപോകുകയായിരുന്നു. കടയിലെ സി.സി.ടി.വി ദൃശ്യത്തിൽനിന്ന് ആളെ തിരിച്ചറിഞ്ഞ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ, എസ്.ഐ കെ.ആർ. രാഗേഷ് എന്നിവർ ചേർന്ന് ഇയാളെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരിൽ നാലു കേസ് നിലവിലുണ്ട്. മോഷണത്തിന് കയറുന്ന സ്ഥലത്ത് മല മൂത്രവിസർജനം ചെയ്യുന്നത് പ്രതിയുടെ സ്ഥിരം സ്വഭാവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story