Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് ജീവിതമൂല്യങ്ങൾ പകർന്ന് നൽകണം -ഡോ. കെ.എം. നസീർ

text_fields
bookmark_border
കുട്ടികൾക്ക് ജീവിതമൂല്യങ്ങൾ പകർന്ന് നൽകണം -ഡോ. കെ.എം. നസീർ
cancel
പേരാമ്പ്ര: പാഠപുസ്തക പഠനത്തിനപ്പുറത്ത് കുട്ടികളിൽ ജീവിതമൂല്യങ്ങൾ പഠിപ്പിക്കാൻ ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിലൂടെ അധ്യാപകർക്ക് സാധിക്കണമെന്ന് ഫാറൂഖ് കോളജ് പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. കെ. എം. നസീർ അഭിപ്രായപ്പെട്ടു. നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ, ഹെഡ് മാസ്റ്റർ കെ. അഷ്റഫ്, ടി.പി. അബ്ദുൽ അസീസ്, പി. ജലീൽ, ടി. ശ്രീധരൻ, കെ. കെ. ഗീത എന്നീ ആറ് അധ്യാപകരാണ് വിരമിക്കുന്നത്. സ്റ്റാഫ് അസോസിയേഷൻ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ. അശോകൻ, എം. ബിന്ദു, ടി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി വി.എം. അഷ്റഫ്, സിൻഡിക്കേറ്റ് മെംബർ കെ.കെ. ഹനീഫ, ഡോ. കെ.വി. അബു, എ.പി. അസീസ്, ആർ. അബ്ദുൽ മജീദ്, കെ.കെ. ഗഫൂർ, ആർ. രാജശ്രീ, സി. നസീറ, ടി.കെ. റാബിയ, വി.പി. ജൗഹർ, കെ. സഹീർ, എം.കെ. സുൽഫിക്കർ, കെ. മജീദ്, പി.കെ. ഷാജിത്ത്, കെ.എം. നസീർ, ടി.കെ. ഷബീർ എന്നിവർ സംസാരിച്ചു. Photo: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ യാത്രയയപ്പ് സമ്മേളനം ഡോ. കെ.എം. നസീർ ഉദ്ഘാടനംചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story