Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:48 AM IST Updated On
date_range 27 May 2022 5:48 AM ISTകായിക താരങ്ങൾക്ക് ഗ്രാമത്തിന്റെ അനുമോദനം
text_fieldsbookmark_border
ഓമശ്ശേരി: പ്രദേശത്തെ പ്രമുഖ കായിക താരങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും അമ്പലക്കണ്ടി ഇരട്ടക്കുളങ്ങരയിൽ ഗ്രാമോദയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കബഡിയിലൂടെ ദേശാന്തര പ്രശസ്തനായ ആലിൻതറയിലെ ടി. ആദർശ്, ഒളിമ്പിക്സ് ഗെയിംസ് കബഡിയിൽ കേരളത്തിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അമ്പലക്കണ്ടിയിലെ ഇ.കെ. മുഹമ്മദ് മുഹ്സിൻ, കബഡി ജില്ല ടീം അംഗങ്ങളായ പി.പി. വിഷ്ണു, ടി.പി. വൈശാഖ്, ഇ.കെ. യദുകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. സുധിൻ,സിവിൽ ഡിപ്ലോമയിൽ റാങ്ക് നേടിയ എസ്.കെ. അനഘ,അത് ലറ്റിക്സ് മീറ്റ് ജേതാക്കളായ അശ്വന്ദ് കൃഷ്‌ണ, അൻവിൻ എന്നിവർക്കും ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. പി.എ. ഹുസൈൻ, എം.കെ. ബാബു സംസാരിച്ചു. ശശി വെണ്ണക്കോട് സ്വാഗതവും ഇ.കെ. മഹേഷ് നന്ദിയും പറഞ്ഞു. ഫോട്ടോ: കബഡി താരം ആലിൻതറയിലെ ടി. ആദർശിന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരം കൈമാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
