Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോറിസ് കോയിൻ...

മോറിസ് കോയിൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
കണ്ണൂർ: മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ. ​കണ്ണൂർ സ്വദേശിയും കോയമ്പത്തൂർ സിദ്ധാപുതൂരിൽ താമസക്കാരനുമായ പി.കെ. രഞ്ജിത്തിനെയാണ് എ.സി.പി പി.പി. സദാനന്ദൻ അറസ്റ്റുചെയ്തത്. സ്റ്റഡി മോജോ എന്ന പേരിൽ ഇ- ​ലേണിങ് ആപ്ലിക്കേഷനുണ്ടാക്കിയാണ് മണി ചെയിൻ മാതൃകയിൽ തട്ടിപ്പ് തുടങ്ങിയത്. നേരത്തെ സ്​പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നയാളാണ്. ഭൂരിഭാഗം തുകയും ആദ്യം ചേർന്നവർക്ക് വിതരണം ചെയ്തെങ്കിലും അവസാനഘട്ടത്തിലുള്ളവർക്ക് പണം നൽകിയില്ല. ഈ കേസിൽ കണ്ണൂരിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയർ കെ. ജോഷിയെ (45) കഴിഞ്ഞദിവസം അറസ്​റ്റ് ചെയ്തിരുന്നു. 1,826 കോടിയോളം രൂപയാണ് തട്ടിപ്പുസംഘം പിരിച്ചെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് എൽ.ആർ ട്രേഡിങ്, മോറിസ് കോയിൻ എന്നീ വെബ്സൈ​റ്റുകളുടെ ഡേ​റ്റബേസ് കോയമ്പത്തൂരിലുള്ള കമ്പനിയിൽനിന്ന് കണ്ടെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story