Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:35 AM IST Updated On
date_range 27 May 2022 5:35 AM ISTപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി
text_fieldsbookmark_border
പഴയങ്ങാടി: ചെറുകുന്ന് പഴങ്ങോട് ബോട്ട്ജെട്ടിക്ക് സമീപത്ത് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട പെരിങ്ങാലം സ്വദേശി ജെ. സജുവിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളിയായ ഇയാൾ ബുധനാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കൾ പുഴയിൽനിന്ന് കയറിയിട്ടും സജു തിരിച്ചെത്താത്തതിനാൽ കണ്ണപുരം പൊലീസിൽ വിവരം നൽകിയതിനെത്തുടർന്ന് കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷസേന നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച പഴങ്ങോട്ട് ബോട്ട്ജെട്ടിക്ക് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ജയിംസ് വിജയൻ -എലിസബത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ഡാലിയ. മക്കൾ: സനിത, അഖിൽ. സഹോദരങ്ങൾ: ഏണസ്റ്റ്, സാജൻ. J. Saju (37) mungi മാലിങ്കൻ ഏഴിലോട്: ചക്ലിയ കോളനിയിലെ മീത്തലെ പുരയിൽ മാലിങ്കൻ (65) നിര്യാതനായി. ഭാര്യ: എം.പി. ശാരദ. മക്കൾ: സുരേഷ്, മണി, ചന്ദ്രിക, പത്മിനി. മരുമക്കൾ: രജനി (നീലേശ്വരം), നയന (രാവണേശ്വരം), രാജീവൻ, നാരായണൻ. സഹോദരങ്ങൾ: സുമതി, കൃഷ്ണൻ, അമ്മിണി, ദേവകി. Malinkan (65) at Meethale Pura
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
