Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ സമിതികൾ സർക്കാർ...

ജനകീയ സമിതികൾ സർക്കാർ പദ്ധതികളെ സുതാര്യമാക്കും- മന്ത്രി ജി.ആർ. അനിൽ

text_fields
bookmark_border
കോഴിക്കോട്​: ജനകീയ സമിതികൾ രൂപവത്​കരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് നടത്തിയ ഗ്രാമസഭ യോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏതു പദ്ധതിക്കും ഏറ്റവും താഴെ തട്ടിൽനിന്നു തുടങ്ങി ജനകീയ സമിതികൾ രൂപവത്കരിച്ച് പ്രവർത്തിച്ചാൽ പരിപൂർണമായും വിജയിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതികൾ നാടിന്‍റെ വളർച്ചക്ക് മുതൽക്കൂട്ടാകും- മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ മോ​ഹനൻ മണലിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനനന്ദൻ സ്വാ​ഗതവും എ. രാജേഷ് നന്ദിയും പറഞ്ഞു. minister g r anil നവകേരളത്തിന് ജനകീയാസൂത്രണം പരിപാടിയുടെ ഭാ​ഗമായി നടത്തിയ ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story