Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:29 AM IST Updated On
date_range 27 May 2022 5:29 AM ISTകാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
text_fieldsbookmark_border
കണ്ണൂര്‍: മുണ്ടയാട് വൈദ്യര്‍ പീടികക്ക് സമീപം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ബൈക്കിടിച്ച് മരിച്ചു. വാരം വലിയന്നൂരിലെ പെയിന്റിങ് തൊഴിലാളി പി.സി. മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകന്‍ ആസിമ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12ഓടെയാണ് അപകടം. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ നിലയില്‍ റോഡിൽ കിടന്ന റഫീഖിനെ പട്രോളിങ്ങിനിടെ പൊലീസ് സംഘമാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് അപകടത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞെന്നും ബൈക്ക് ഉടമയെ ഉടൻ കണ്ടെത്തുമെന്നും ടൗൺ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരി പറഞ്ഞു. സാജിദയാണ് റഫീഖിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് റാസിന്‍, സ്വാലിഹ്, റിസ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുൽ ഖാദര്‍, കമാല്‍, മറിയം, ആസിമ. photo: obit rafeeq 42 kannur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story