Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാന്ധിറോഡ്​...

ഗാന്ധിറോഡ്​ മേൽപാലത്തിനരികിൽ മാലിന്യനിക്ഷേപം; ശുചിത്വനഗരം പദ്ധതി കടലാസിൽ

text_fields
bookmark_border
കോഴി​ക്കോട്​: 'ശുചിത്വനഗര'ത്തിൽ റോഡിനും റെയിൽവേ ട്രാക്കിനുമിടയിൽ മാലിന്യനിക്ഷേപം. ഗാന്ധിറോഡ്​ മേൽപാലത്തിന്​ സമീപമാണ്​ നഗരത്തിന്റെ ശുചിത്വത്തെ ബാധിക്കുംവിധം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയത്​. റെയിൽവേ ട്രാക്കിനോട്​ ചേർന്നാണ്​ പ്ലാസ്റ്റിക്​ കവറുകളിലാക്കി മാലിന്യം തള്ളുന്നത്​. മഴ പെയ്യാൻ തുടങ്ങിയതോടെ ഇത്​ ചീഞ്ഞളിഞ്ഞ്​ ദുർഗന്ധം വമിക്കുന്നുണ്ട്​. നഗരസഭയുടെ 'ശുചിത്വനഗരം സുന്ദര നഗരം' കാമ്പയിൻ ഒരു ഭാഗത്ത്​ നടക്കുന്നതിനിടെയാണ്​ പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപ കേ​ന്ദ്രങ്ങൾ രൂപപ്പെടുന്നത്​. റെയിൽവേ ട്രാക്കിന്​ സമാന്തരമായി ഇത്തരം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ പലയിടത്തായുണ്ട്​. കോർപറേഷ‍ന്റെ ശുചീകരണം ഇതുവ​ഴി​യൊന്നുമെത്തുന്നില്ല. മഴക്കാലപൂർവ ശുചീകരണത്തിൽ നീക്കംചെയ്തില്ലെങ്കിൽ ഇത്​ ചീഞ്ഞളിഞ്ഞ്​ നഗരം ദുർഗന്ധപൂരിതമാവും. കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന്​ മാലിന്യം ശേഖരിക്കുന്ന പദ്ധതി പരാജയമാണെന്നാണ്​ നഗരത്തിലെ ഇത്തരം മാലിന്യനി​ക്ഷേപ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്​. വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ​ ഇത്തരം കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്​. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുസ്​ഥലത്ത്​ മാലിന്യം നി​ക്ഷേപിക്കുന്നവരെ പിടികൂടി പിഴയീടാക്കാനും അധികൃതർ തയാറാവണമെന്ന്​ ആവശ്യമുയരുന്നുണ്ട്​. അതേസമയം, നഗരത്തിലൊരിടത്തും മാലിന്യം നിക്ഷേപിക്കാൻ കുട്ടകൾ ഇല്ലാത്തതിനാൽ പൊതുസ്ഥലങ്ങളിൽ ഇവ വലിച്ചെറിയൽ വ്യാപകമാണ്​. ഇതിനുപുറമെയാണ്​ ഹരിത സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്​ മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിടുന്നത്​. വെസ്റ്റ്​ഹിൽ മാലിന്യപ്ലാന്‍റ്​ പ്രവർത്തനരഹിതമായതിനാലാണ്​ മാലിന്യം നീക്കംചെയ്യാൻ സാധിക്കാത്തതെന്നാണ്​ ഹരിതസേനക്കാർ പറയുന്നത്​. AB
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story