Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:49 AM IST Updated On
date_range 26 May 2022 5:49 AM ISTജീവനി കാർഷിക നഴ്സറി പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
മുക്കം: കർഷകർക്ക് മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന് കൃഷിഭവൻ പരിസരത്ത് കാർഷിക നഴ്സറി പ്രവർത്തനമാരംഭിച്ചു. മികച്ച ഇനം മാവിൻ തൈകൾ, പ്ലാവിൻ തൈകൾ, മറ്റു ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ തുടങ്ങിയവ ലഭിക്കുന്ന നഴ്സറി കാർഷിക കർമസേനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കാർഷിക യന്ത്രവത്കരണ സ്പെഷൽ ഓഫിസർ ഡോ.യു. ജയ്കുമാരൻ മുഖ്യാതിഥിയായിരുന്നു . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുഹമ്മദ് അബ്ദുൽ മജീദ്, റുബീന, പ്രജിത പ്രദീപ്, കൗൺസിലർമാരായ ഗഫൂർ കുരുല്ലുരുട്ടി, പി. ജോഷില, എ. അബ്ദുൽ ഗഫൂർ, കാർഷിക കർമ സേന പ്രസിഡന്റ് എം. ഗോവിന്ദൻ കുട്ടി, ഭാസ്ക്കരൻ കരണങ്ങാട്ട്, കെ. സുന്ദരൻ എന്നിവർ സംബന്ധിച്ചു. കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ സ്വാഗതവും അസി. കൃഷി ഓഫിസർ അബ്ദുൽകരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story